ചിന്നി ചിതറി നുറുങ്ങിയെന്‍ ഓര്‍മ്മകള്‍
നുള്ളിയെടുത്തൊരു മാല കോര്‍്ത്തീടവേ
ഓര്‍മ്മകള്‍ക്കിത്രമേല്‍ സൌരഭ്യമേകിയ
നിന്നെ ഞാനിന്നു മറക്കുവതെങ്ങിനെ........

Saturday, January 30, 2010

My favourite Quotes

"Ain't no mountain high enough
Ain't no valley low enough
Ain't no river wild enough
To keep me from you ...."

"I lose my way and I wander,I seek what I cannot get,I get what I do not seek. From my heart comes out and dances the image of my own desire. ..."

Friday, January 29, 2010

ആശിച്ചു പോകു നീ അരികില്‍ വരും നേരം ...
ഒരു കാർമേഘമെന്‍ കണ്ണിലെ സൂര്യനെ മറച്ചുവെങ്കില്‍..

Tuesday, January 12, 2010

എന്‍റെ ഇഷ്ടട അക്ഷര നുറുങ്ങുകള്‍ ( ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് )

"സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും ......
കനക മൈലാഞ്ചി നീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവ് ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റ് എന്‍റെ ചില്ലകള്‍ പൂത്തതും
ചില നിമിഷത്തില്‍ ഏകാകിയാം പ്രാണന്‍
അലയുമാര്‍്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോള്‍ ഉദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സ്വാന്തനം .....
നിറ മിഴിനീരില്‍ മുങ്ങും തുളസിതന്‍
കതിര് പോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുത് ചൊല്ലുവാന്‍ നന്ദി ; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക ..
സമയമാകുന്നു പോകുവാന്‍ - രാത്രിതന്‍
നിഴലുകള്‍ നമ്മള്‍ - പണ്ടെ പിരിഞ്ഞവര്‍ ......."

Monday, January 11, 2010

എന്‍റെ ഇഷ്ടട അക്ഷര നുറുങ്ങുകള്‍ ( ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് )

"അറിഞ്ഞതില്‍ പാതിപറയാതെ പോയി ..
പറഞ്ഞതില്‍ പാതി പതിരായും പോയി ..
പകുതി ഹൃത്തിനാല്‍ പൊറുക്കുമ്പോള്‍ നിങ്ങള്‍
പകുതി ഹൃത്തിനാല്‍ വെറുത്തു കൊള്‍്ക........."