ചിന്നി ചിതറി നുറുങ്ങിയെന്‍ ഓര്‍മ്മകള്‍
നുള്ളിയെടുത്തൊരു മാല കോര്‍്ത്തീടവേ
ഓര്‍മ്മകള്‍ക്കിത്രമേല്‍ സൌരഭ്യമേകിയ
നിന്നെ ഞാനിന്നു മറക്കുവതെങ്ങിനെ........

Wednesday, June 19, 2013

പറയാതെ പോയോ മിഴികളെന്നും
മനസ്സ് പറയാൻ  കൊതിച്ചതെല്ലാം .....
പകരാതെ പോയോ മൊഴികളെന്നും
ഉൾക്കാമ്പിൻ ചെറു മർമ്മരങ്ങൾ ...
വിതറാതെ  പോയോ നിറങ്ങ ളെന്നും 
ഉളളിലെ  സ്വപ്നചിത്രങ്ങളെല്ലാം ... 
പാടാതെ പോയോ രാഗങ്ങളെന്നും 
ഹൃദയതാളത്തിൻ സ്വരജതികൾ...