പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നൂ മുന്നില്‍
രണ്ടു വാക്കുകള്‍ മാത്രം  ഓര്‍ക്കുക വല്ലപ്പോഴും...

ഓര്‍ക്കുക വല്ലപ്പോഴും 
പണ്ടത്തെ കാടും മേടും
പൂക്കളം വിതാനിക്കും ആ പുല്‍മേടും
രണ്ടു കൊച്ചാത്മാവുകൾ  അവിടങ്ങളില്‍ വെച്ചു

പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും...

മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം
മറക്കാന്‍ പഠിച്ചത് നേട്ടമെന്നാകിലും
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കില്‍ ഒരു നാളും
വസന്തം വസുധയില്‍ വന്നിറങ്ങില്ലെന്നാലും

വ്യര്‍ത്ഥമായ് ആവർത്തിപ്പൂ
വ്രണിത പ്രതീക്ഷയാല്‍ മര്‍ത്യനീപ്പദം രണ്ടും


ഓര്‍ക്കുക വല്ലപ്പോഴും..


പി ഭാസ്കരന്‍
എല്ലാം മറന്നുറങ്ങിയ യാമങ്ങള്‍
എന്നേക്കുമായ് അസ്തമിച്ചിന്നിനി
നമ്മില്‍ ഒരാളുടെ നിദ്രക്കു മറ്റൊരാള്‍
കണ്ണിമ ചിമ്മാതെ കാവല്‍നിന്നീടണം .......
ഓ ന്‍ വി